വിഷയം: കണ്ണച്ചൻ തോട് ജംഗ്ഷനിൽ അപകടകരമായ അവസ്ഥയിലായിരുന്ന മരം സംബന്ധിച്ച പരാതി.
പരാതിക്കാരൻ:
സുജിത്ത് സി. സുകുമാരൻ,
സെക്രട്ടറി – എറണാകുളം ജില്ലാ,
ആം ആദ്മി പാർട്ടി, കേരള,
സിമിലിയ, പാച്ചാലം പി.ഒ.,
കൊച്ചി – 682012.
പരാതിയുടെ ചുരുക്കം:
കണ്ണച്ചൻ തോട് ജംഗ്ഷനിലെ ചിറ്റൂർ റോഡിൽ ഒരു മരം അപകടകരമായ അവസ്ഥയിലാണെന്നും, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ശിഖരങ്ങൾ വെട്ടിമാറ്റിയ ശേഷം മരം ഒരു വൈദ്യുത ലൈനിൽ താങ്ങിനിൽക്കുകയാണെന്നും, അത് ഏത് സമയത്തും നിലംപതിക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിനെയും വാർഡ് കൗൺസിലറെയും ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച കത്തിൽ, മരത്തിന്റെ ഒരു ശാഖ റോഡിലേക്ക് തള്ളിനിൽക്കുന്നതായും ഇത് കൗൺസിലറെ അറിയിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നു.
നടപടികൾ:
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ, ഡിവിഷൻ 69-ൽ കണ്ണച്ചൻ റോഡിന് സമീപം അപകടാവസ്ഥയിൽ നിന്നിരുന്ന മരം 2025 ഓഗസ്റ്റ് 12-ന് മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കിയിട്ടുള്ളതായി കണ്ടെത്തി. പഞ്ചിക് ഹെൽത്ത് ഇൻസ്പെക്ടറുടെ 2025 സെപ്റ്റംബർ 11-ലെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം അറിയിച്ചിട്ടുള്ളത്.
നിലവിലെ സ്ഥിതി:
അപകടകരമായ മരം മുറിച്ചുമാറ്റിയിട്ടുള്ളതിനാൽ നിലവിൽ അപകടാവസ്ഥയില്ല.
