Profile of Sujith Sukumaran
www.sujithcsukumaran.in | www.janasabha.org
Email: sujithsukumaranaap@gmail.com | Facebook: f/cssujith | Twitter/X: @sujith2178 | Instagram: cssujith
അടിസ്ഥാന സൗകര്യങ്ങളും പൊതു സൗകര്യങ്ങളും
- തെരുവ് വിളക്കുകൾ: എറണാകുളത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കേടായ തെരുവ് വിളക്കുകൾ നന്നാക്കാനും പരിപാലിക്കാനും വേണ്ടി ശ്രമിക്കുകയും അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. കണ്ണച്ചൻ തോട് റോഡ്, ചിറ്റൂർ റോഡ്, എസ്ആർ.എം റോഡ് കെ കെ പത്മനാഭൻ റോഡ്, മത്തായി മാഞ്ഞൂരാൻ റോഡ് എന്നിവിടങ്ങളിലെ തെളിയാത്ത തെരുവു വിളക്കുകൾ കൊച്ചി കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തി. സ്മാർട്ട് എൽഇഡി പ്രൊജക്ടിന്റെ പോരായ്‌മകൾ കേന്ദ്ര ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെടുത്തി; പത്രവാർത്തയും വരികയുണ്ടായി.
- റോഡുകളുടെ അവസ്ഥ: ചിറ്റൂർ റോഡ്, വടുതലയിലെ ആംഗ്ലോ ഇന്ത്യൻ സ്കൂൾ റോഡ്, പച്ചാളം പീറ്റർ കൊറിയ റോഡ്, ആലുവയിലെ യുസി കോളേജിന് സമീപമുള്ള സെമിനാരി റോഡ്, ആലുവ പെരുമ്പാവൂർ റോഡ്, വടുതല റെയിൽവേ ഗേറ്റിന് സമീപത്ത് ശോച്യാവസ്ഥയിലുള്ള റോഡ് – ഇവ നന്നാക്കുവാൻ വേണ്ടി ശ്രദ്ധ ക്ഷണിക്കുകയും സമ്മർദ്ദം ചെലുത്തുകയും പരിഹാരം കാണുകയും ചെയ്തു. ഈ ശ്രമങ്ങൾ സുഗമവും സുരക്ഷിതവുമായ യാത്രകൾക്ക് വഴിയൊരുക്കി.
- ഓട സംവിധാനങ്ങൾ: പച്ചാളത്തെ തച്ചെഴുത്ത് ലൈനിലെ വെള്ളക്കെട്ടും ഓട വ്യക്തമാക്കേണ്ടതിത്തിന്റെ പ്രാധാന്യം, സൗത്ത് റെയിൽവേ സ്റ്റേഷനും കരക്കാട്ട് റോഡിനും സമീപമുള്ള വെള്ളക്കെട്ട്, ചേരാനല്ലൂർ ഭാഗത്തെ വെള്ളക്കെട്ട്, ടാറ്റാ റോഡിലെ വെള്ളക്കെട്ട് എന്നിവ വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കി. ഫലപ്രദമായ കാന സംവിധാനം വെള്ളപ്പൊക്കം തടയുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിനും വളരെയധികം ഉപകാരപ്പെട്ടു.
- കാൽനട പാതകൾ: എംജി റോഡ്, സീപോർട്ട് എയർപോർട്ട് റോഡ് (കാക്കനാടിനും ഭാരത് മാതാ കോളേജിനും ഇടയിൽ), മത്തായി മാഞ്ഞൂരാൻ റോഡ്, ക്വീൻസ് വേ എന്നിവിടങ്ങളിൽ ശരിയായ കാൽനട പാതകളുടെ ആവശ്യം ഉന്നയിക്കുകയും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിനും വേണ്ടി മുൻകൈയെടുത്തു.
- പൊതു ശൗചാലയങ്ങൾ: രാത്രി 7:00 മണിക്ക് ശേഷം ക്വീൻസ് വെയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോയ്ലറ്റിന്റെ അഭാവത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും മെച്ചപ്പെട്ട പൊതു സൗകര്യങ്ങൾക്കായി പ്രയത്നിച്ചു.
- ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ: യാത്രക്കാർക്ക് സൗകര്യവും അഭയവും നൽകുന്നതിന് അത്യാവശ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പ്രയത്നിച്ചു. കലൂർ ബസ് സ്റ്റാൻഡിൻ്റെ ദുരവസ്ഥ പുതിയ കോർപ്പറേഷൻ ബിൽഡിങ്ങിന്റെ എതിർവശത്തായി പുതിയൊരു സ്റ്റാൻഡിന്റെ ആവശ്യകത പേ & പാർക്കിന്റെ ആവശ്യകത എന്നിവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
- ശ്മശാനം പരിപാലനം: കൊച്ചി കോർപ്പറേഷനിലെ പച്ചാളത്തുള്ള ശാന്തികവാടത്തിൻ്റെ (ശ്മശാനം) ശോചനീയാവസ്ഥ എടുത്തു കാണിക്കുകയും മാന്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അതിൻ്റെ ശരിയായ പരിപാലനത്തിനായി സമ്മർദ്ദം ചെലുത്തി പരിഹരിക്കുകയും ചെയ്തു.
- പാഴായിപ്പോകുന്ന ശുദ്ധജലം: കാക്കനാട് ഇൻഫോപാർക്കിന് സമീപം മാസങ്ങളായുള്ള കുടിവെള്ള പൈപ്പിൻ്റെ ചോർച്ച അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിച്ചു.
- ഇൻഫോപാർക്കിലെ വെള്ളക്കെട്ട്: വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തുവാൻ വേണ്ടി സമ്മർദ്ദം ചെലുത്തി പരിഹരിച്ചു.
അംബേദ്കർ സ്റ്റേഡിയത്തിൻ്റെ, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻ്റെ, പച്ചാളം മാർക്കറ്റിൻ്റെ, സിഡ്കോ ബിൽഡിങ്ങിൻ്റെ ഇവയുടെ ദുരവസ്ഥ പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികാരികളുടെ പ്രതികരണം എപ്പോഴും നിരാശപ്പെടുത്തുന്നതാണ്.
പൊതു സുരക്ഷയും പരിസ്ഥിതിയും
- അപകടകരമായ മരങ്ങൾ: ചിറ്റൂർ റോഡിലെ കണ്ണച്ചൻതോട് ജംഗ്ഷനിലുള്ള ഒരു മരം വൈദ്യുത ലൈനിൽ തട്ടി അപകടകരമായ അവസ്ഥയിലായിരുന്നത് ശ്രദ്ധയിൽപ്പെടുത്തി. വെട്ടി മാറ്റിയ മരം അവിടെനിന്നും കൊണ്ടുപോകുവാൻ വേണ്ടിയും പ്രയത്നിച്ചു. സുഭാഷ് പാർക്കിനടുത്ത് നടപ്പാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ശിഖരങ്ങൾ വെട്ടി മാറ്റിക്കുകയും അപകടങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പ്രയത്നിച്ചു.
- അപകടാവസ്ഥയിലുള്ള കെഎസ്ഇബി പോസ്റ്റുകൾ: സിവിൽ ലൈൻ – ജുമാ മസ്ജിദ് റോഡിലെ എറണാകുളം കളക്ടറേറ്റിന് സമീപം വീഴാറായ വൈദ്യുത പോസ്റ്റുകളെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും കെഎസ്ഇബി അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു. കണ്ണച്ചൻ തോടിന് അടുത്ത് ചിറ്റൂർ റോഡിലെയും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. പച്ചാളം ചാത്യാത്ത് സ്കൂളിന് സമീപമുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നും അപേക്ഷിച്ചിട്ടുണ്ട്.
- പൊതു മൈതാനങ്ങളുടെ പരിപാലനം: എറണാകുളത്തെ ദർബാർ ഹാൾ മൈതാനത്തിലെ പരിപാലിക്കാത്ത പുൽത്തകിടികളെക്കുറിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവിടെ കളിക്കുന്ന കുട്ടികൾക്ക് പാമ്പുകടിയേൽക്കാനുള്ള സാധ്യത എടുത്തു കാണിക്കുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ഗ്രൗണ്ട് വൃത്തിയാക്കി.
- തീരദേശ പരിപാലന പദ്ധതി (CZMP): നമ്മുടെ തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും തീരദേശ പരിപാലന പദ്ധതി (CZMP) സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാരിനോട് സമ്മർദ്ദം ചെലുത്തി. ഇതിൽ മൂലം വൈപ്പിനിൽ പലർക്കും വീട് വയ്ക്കുവാനുള്ള അനുമതി ലഭിച്ചു തുടങ്ങി.
ഗതാഗതവും നഗരാസൂത്രണവും
- മെട്രോ സർവീസുകൾ: ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പച്ചാളം മുതൽ വടുതല വരെ (വാട്ടർ മെട്രോ), ഹൈക്കോടതി മുതൽ പറവൂർ വരെ (മെട്രോ റെയിൽ) തുടങ്ങിയ റൂട്ടുകൾ പരിഗണിച്ച് എറണാകുളത്ത് പുതിയ മെട്രോ സർവീസുകൾ ആസൂത്രണം ചെയ്യാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
- ഗോശ്രീ ചാത്യാത്ത് റോഡ് വികസനം: വടുതല ആർഒബി നിർമ്മാണം വരുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഗോശ്രീ ചാത്യാത്ത് റോഡ് ചിറ്റൂരിലേക്ക് വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
- ഗതാഗതക്കുരുക്കിൽ നിന്നും പൊതുജനത്തെ രക്ഷിക്കാൻ: വൺവേ സംവിധാനത്തിൻ്റെ അഭാവം കാരണം പച്ചാളംത്തെ കാട്ടുങ്കൽ ജംഗ്ഷനിലെ ഗതാഗത പ്രശ്‌നങ്ങളും, റോഡരികിലെ പാർക്കിംഗ് കാരണം ഹൈക്കോടതി ജംഗ്ഷനിലെ തിരക്കും എടുത്തു കാണിച്ചു. കാട്ടുങ്ങൽ ജംഗ്ഷനിൽ വൺവേ സംവിധാനം നിലവിൽ വന്നു. പച്ചാളം ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി റെയിൽവേയോട് അഭ്യർത്ഥിച്ച് ഉപയോഗശൂന്യമായ Height & Width barriers എടുത്തു കളയിപ്പിച്ചു. കെഎസ്ഇബിയുടെ പോസ്റ്റുകൾ കൂടി മാറ്റിയാൽ ബസുകൾക്ക് സുഖമായി തിരിക്കുവാൻ സ്ഥലം ലഭിക്കും. വടുതല റെയിൽവേ ഗേറ്റിന് സമീപത്തുള്ള Height & Width barriers വീതി കൂട്ടിപ്പിച്ചു ഗതാഗതം സുഖമാക്കി.
- P & T കോളനിക്കാരുടെ ദുരവസ്ഥ (മുണ്ടൻവേലി) അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. കെട്ടിടത്തിന്റെ ചോർച്ചയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിച്ചു.
ആരാണ് സുജിത് സുകുമാരൻ?
- തൊഴിൽപരമായി സോഫ്റ്റ്‌വെയർ എഞ്ചിനീയർ.
- സാമൂഹിക പ്രവർത്തകൻ, പാർട്ടി പ്രവർത്തകൻ.
- ഊർജ്ജസ്വലനായ ഒരു ഫുട്ബോൾ കളിക്കാരൻ.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
- കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂൾ, സൗത്ത് ചിറ്റൂർ എസ്ബിഒഎ സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.
- എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ പ്രീഡിഗ്രി (1994-96).
- കോയമ്പത്തൂരിലെ എട്ടിമടയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ഇ (1996-2000).
പ്രൊഫഷണൽ കരിയർ & Strengths
- 2025 മെയ് – ഐ ടി മേഖലയിൽ 25 വർഷം പൂർത്തിയാക്കി.
- പ്രശ്നം പഠിച്ച ശേഷം ഔദ്യോഗിക പരാതികൾ രേഖാമൂലം സമർപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റർമാരുമായി പതിവ് ഫോളോ-അപ്പ്.
- ജനങ്ങളുടെ വിവിധ തലങ്ങളിലുള്ള നീറുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം നേടാൻ ഓരോ പ്രശ്നത്തിന്റെയും പിറകിലുള്ള മൂലകാരണം കണ്ടുപിടിക്കുന്നു (Root Cause Analysis). ഈ ലളിത തത്വം എന്നും സുജിത്ത് സുകുമാരൻ ഉപയോഗപ്പെടുത്തുന്നു.
- 2025 – പൊതുപ്രവർത്തനത്തിന് EDRAAC ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
- 2021 മുതൽ നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്.
- 2021 മുതൽ EDRAAC നോർത്ത് മേഖല ജോയിന്റ് സെക്രട്ടറി.
- ചിന്മയ ഉത്കൃഷ്ട് വിജേത അവാർഡ് – ഔട്ട്സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പാരന്റ്സ് അവാർഡ് – ഫെബ്രുവരി 2026.
മലയാള മനോരമ വാർത്ത
സ്മാർട് തെരുവു വിളക്കിൽ കേന്ദ്ര സർക്കാർ ഇടപെടൽ
► എൽഇഡി തെരുവു വിളക്കുകൾ പ്രകാശിക്കാത്ത പ്രശ്നം പരിഹരിക്കണമെന്ന് സിഎസ്എംഎലിനോടു കേന്ദ്രം
കൊച്ചി സ്മാർട് സിറ്റി പദ്ധതി പ്രകാരം നഗരത്തിൽ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) സ്ഥാപിച്ച സ്മാർട് എൽഇഡി തെരുവു വിളക്കുകളുമായി ബന്ധപ്പെട്ട പരാതിയിൽ കേന്ദ്ര സർക്കാർ ഇടപെടൽ. സാമൂഹിക പ്രവർത്തകനായ സുജിത് സുകുമാരൻ നൽകിയ പരാതിയിൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര നഗരകാര്യ മന്ത്രാലയം തദ്ദേശ വകുപ്പിനും സിഎസ്എംഎലിനും നിർദേശം നൽകി.
പുതുതായി സ്ഥാപിച്ച സ്മാർട് എൽഇഡി തെരുവു വിളക്കുകൾ പലയിടങ്ങളിലും പ്രകാശിക്കുന്നില്ലെന്നും പരാതികളിൽ സ്മാർട് സിറ്റി അധികൃതർ ഇടപെടുന്നില്ലെന്നും കാണിച്ചാണ് സുജിത് സുകുമാരൻ കേന്ദ്ര സർക്കാരിന് ഓൺലൈനായി പരാതി നൽകിയത്. ചിറ്റൂർ റോഡ് ഉൾപ്പെടെ പല ഭാഗങ്ങളിലും പ്രകാശിക്കാത്ത തെരുവു വിളക്കുകളുടെ വിഡിയോ ദൃശ്യങ്ങൾ സഹിതമായിരുന്നു പരാതി.
സ്മാർട് എൽഇഡി തെരുവു വിളക്കുകളാണെന്നാണ് പറയുന്നതെങ്കിലും അതിനാവശ്യമായ ആപ്ലിക്കേഷൻ ഉൾപ്പെടെ ഒരു സംവിധാനവും പ്രവർത്തന സജ്ജമല്ലെന്നു പരാതിയിൽ പറയുന്നു. നേരത്തെ പ്രകാശിച്ചു കൊണ്ടിരുന്ന തെരുവു വിളക്കുകൾ മാറ്റിയാണ് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചത്. അതിനു ശേഷമാണ് ഈ ലൈറ്റുകൾ പ്രകാശിക്കാതായത്.
അധികൃതരുടെ അനാസ്ഥ മൂലം സാധാരണക്കാരായ ജനങ്ങളാണ് പ്രതിസന്ധിയിലായത്. സ്മാർട് എൽഇഡി ലൈറ്റ് പദ്ധതി പരാജയമാണെങ്കിൽ അതു നടപ്പാക്കുന്ന ഏജൻസിക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
07/10/2025 | Kochi | Page: 2 | Source: epaper.manoramaonline.com